04:33pm 08 August 2026
NEWS
സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഓഗസ്റ്റ് 7 ന്
07/08/2026  11:01 AM IST
nila
സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഓഗസ്റ്റ് 7 ന്
ദോഹ: സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ: മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഓഗസ്റ്റ് 7 ന് വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മുൻ വ്യവസായ - നിയമ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. സിബിഎസ്ഇ പന്ത്രണ്ടാം തരത്തിൽ ഉന്നത വിജയം നേടിയവർക്കുന്ന അഡ്വ: മുഷാബ് സ്മാരക പുരസ്കാരം ഈ വർഷം ലഭിച്ചിട്ടുള്ളത് സയൻസ് വിഭാഗത്തിൽ ശുഭം തേജസ് മേത്ത ( ബിർള പബ്ലിക് സ്കൂൾ ), അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനിൽ കുമാർ (മൂവരും MES Indian School ), കൊമേഴ്സ് വിഭാഗത്തിൽ ശ്രീനിധി ജഗന്നാഥ് ( ലൊയോള ഇൻ്റർനാഷനൽ സ്കൂൾ ), മുഹമ്മദ് സൂഫിയൻ പട്ടേൽ, ആഫ്രീൻ ഫാത്തിമ മുഹമ്മദ് അൻവരുദ്ദീൻ (ഇരുവരും MES ഇന്ത്യൻ സ്കൂൾ), ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ആൽവിന സക്കീർ, ലുബ്ന അബ്ദുൾ ലത്തീഫ് (ഇരുവരും MES ഇന്ത്യൻ സ്കൂൾ ) എന്നിവരാണ്.
 
 
 
 
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img